അഴീക്കോടിന് പുത്തന്‍ കാത്തിരിപ്പ് കേന്ദ്രം

post

കണ്ണൂർ അഴീക്കോട് കാപ്പിലെ പീടിക ജംഗ്ഷനില്‍ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.വി സുമേഷ് എംഎല്‍എ നിര്‍വഹിച്ചു. കെ.വി സുമേഷ് എംഎല്‍എയുടെ 2024-25 വര്‍ഷത്തെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത്. തകർന്നു വീഴാറായ കാത്തിരിപ്പ് കേന്ദ്രം റോഡ് വികസനത്തിന്റെ ഭാഗമായി പൂര്‍ണ്ണമായി പൊളിച്ചു നീക്കിയിരുന്നു.

അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ റീന, വാര്‍ഡ് അംഗം എം.കെ വിനോദ്, ബ്ലോക്ക് അംഗം കെ റിമില്‍, ജനപ്രതിനിധികള്‍, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.