ചിറക്കല്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം

post

കണ്ണൂർ ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലെ രാഘവന്‍ നഗര്‍, കുതിരതടം പ്രദേശവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി.

പ്രദേശവാസികള്‍ ശുദ്ധജലത്തിനായി ആശ്രയിച്ചിരുന്ന പൈപ്പ് ലൈന്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വാട്ടര്‍ അതോറിറ്റി കണക്ഷന്‍ റദ്ദാക്കിയിരുന്നു. ശുദ്ധജലം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ വാര്‍ഡ് ജനപ്രതിനിധിയുടെ അപേക്ഷ പരിഗണിച്ച് ഭരണസമിതി ഇടപെട്ട് പദ്ധതി നടത്തിപ്പ് പഞ്ചായത്തിന് കൈമാറാന്‍ തീരുമാനിച്ചതോടെ പ്രദേശവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി.

കെ.വി സുമേഷ് എംഎല്‍എ, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍ ശശീന്ദ്രന്‍, ടി.കെ മോളി, കെ വത്സല, വാര്‍ഡ് അംഗം കെ സുരിജ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി സതീശന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.