അമീബിക് മസ്തിഷ്കജ്വര പ്രതിരോധ പ്രവർത്തനങ്ങൾ : വിദ്യാലയ മേധാവികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

post

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്യാമ്പയിനുകളായ ജലമാണ് ജീവൻ, സ്വച്ഛത ഹി സേവ 2025 സ്വച്ചോത്സവ്, എന്നിവയുടെ ഭാഗമായി അമീബിക് മസ്തിഷ്ക്കജ്വര പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വിദ്യാലയ മേധാവികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ അധ്യക്ഷനായി.

കോടിയേരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്‌ടർ എം.കെ ധന്യ ക്ലാസ് എടുത്തു. അമീബിക് മസ്തിഷ്ക്കജ്വര പ്രതിരോധ പ്രവർത്തനങ്ങൾ വിവരിക്കുന്ന ലഘുരേഖകളും വിതരണം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ടി.കെ സാഹിറ, ഹെൽത്ത് ഇൻസ്പെക്ടർ അജയകുമാർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ, സി സുരേഷ് കുമാർ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ലത കാണി തുടങ്ങിയവർ പങ്കെടുത്തു.