ആയുര്‍വേദ ദിനാചരണം: ഔഷധത്തോട്ടം നിര്‍മിച്ചു

10-ാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ കുറ്റിവട്ടം ജി.എം.എല്‍.പി സ്‌കൂളില്‍ ഔഷധത്തോട്ടം നിര്‍മിച്ചു നല്‍കി. പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീകല ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സ്വപ്ന അധ്യക്ഷയായി. 'ആരോഗ്യപരിപാലനം' വിഷയത്തില്‍ ഡോ.ചിത്ര ക്ലാസ് നയിച്ചു. യോഗാ ഇന്‍സ്ട്രക്ടര്‍ മനോജിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് യോഗാ പരിശീലനവും സംഘടിപ്പിച്ചു. പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ•ന ബാലകൃഷ്ണന്‍, വാര്‍ഡ് അംഗങ്ങളായ അമ്പിളി, മല്ലയില്‍ അബ്ദുല്‍ സമദ്, എച്ച്എംസി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.