ആയുര്‍വേദദിന വാരാചരണം: സ്‌ക്രീനിങ്ങും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

ദേശീയ ആയുര്‍വേദദിനവാരാചരണത്തിന്റെ ഭാഗമായി കൊല്ലം കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി ബോണ്‍ മിനറല്‍ ഡെന്‍സിറ്റി, പെരിഫറല്‍ ന്യൂറോപ്പതി സ്‌ക്രീനിങ്ങും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ആത്മ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനവും ആയുര്‍വേദദിന ലോഗോ പ്രകാശനവും നിര്‍വഹിച്ചു. പഞ്ചായത്തുകളില്‍ ഔഷധസസ്യതോട്ടം നിര്‍മിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ആദ്യഘട്ടമായാണ് ശാസ്താംകോട്ടയില്‍ ഒന്നര ഏക്കറില്‍ ഔഷധക്കാവ് ഒരുക്കുന്നതെന്ന് പറഞ്ഞു. പൊതുഇടങ്ങളിലും വീടുകളിലും ഔഷധസസ്യം നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഓര്‍മിപ്പിച്ചു.
'ആയുര്‍വേദ ആന്‍ഡ് കോസ്മെറ്റോളജി' വിഷയത്തില്‍ ഡോ. ടി.സി. ആര്‍ച്ചാലത ക്ലാസ് നയിച്ചു. 190 ജീവനക്കാര്‍ പരിശോധനയ്ക്ക് വിധേയമായി.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ബിന്ദു അധ്യക്ഷയായി. ദേശീയ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി പൂജ ആയുര്‍വേദദിന സന്ദേശംനല്‍കി. കരുനാഗപ്പള്ളി ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്വപ്ന, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അച്ചാമ്മ ലെനു തോമസ്, ആയൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.മനേഷ് കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.