ആംഗ്യഭാഷ ദിനം: അവബോധ പരിപാടി സംഘടിപ്പിച്ചു

അന്തര്‍ദേശീയ ആംഗ്യഭാഷ ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ഡെഫ് കണ്‍സോര്‍ഷ്യം കൊല്ലം യൂണിറ്റിന്റെയും ജില്ലാ അസോസിയേഷന്‍ ഓഫ് ദ ഡെഫിന്റെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ അവബോധപരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്‍ ഉദ്ഘാടനം ചെയ്തു. ബധിര-മൂകരുടെ പ്രശ്നങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് സാധ്യമായ എല്ലാ പിന്തുണയും നല്‍കും. ജീവിതനിലവാരം ഉയര്‍ത്താന്‍ പുതിയ പദ്ധതികളും ആവിഷ്‌കരിക്കുമെന്ന് അറിയിച്ചു.
വിവേക് മാത്യു ഡീഫ് സൈന്‍ ലാംഗ്വേജ് അവതരിപ്പിച്ചു. അന്നു ജോസ്ലിന്‍ പരിഭാഷയും. കെ.ഡി.എ.ഡി. ചെയര്‍മാന്‍ ബേബിമാത്യു അധ്യക്ഷനായി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, കെ.ഡി.എ.ഡി. പ്രസിഡന്റ് അബ്ദുള്‍ ജലീല്‍, എ.സി.പി. നിസാര്‍, ഡി.എം.ഒ.എച്ച്. നോഡല്‍ ഓഫീസര്‍ ഡോ. ദിവ്യ, ജില്ലാ സാമൂഹികനീതി ഓഫീസര്‍ എ.കെ ഹരികുമാരന്‍ നായര്‍, ജില്ലാ ഡഫ് ഫോറം പ്രസിഡന്റ് എസ്. ഷംനാദ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് ദ ഡെഫ് ജനറല്‍ സെക്രട്ടറി എ. അക്ബര്‍ഷാ, വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ദ ഡെഫ് സെക്രട്ടറി അജയ്കുമാര്‍, വുമണ്‍ ഫൗണ്ടേഷന്‍ ഓഫ് ദ ഡെഫ് പ്രതിനിധി ഡയന ജേക്കബ്, ഡഫ് വുമണ്‍സ് ഫോറം കൊല്ലം യൂണിറ്റ് ജനറല്‍ സെക്രട്ടറി അജിമോള്‍ ബാബു, കെ.ഡി.എ.ഡി. ജനറല്‍ സെക്രട്ടറി സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.