‘ആയുര്‍വേദം മാനവരാശിക്കും ഭൂമിക്കും' സന്ദേശവുമായി ആയുര്‍വേദ ദിനാചരണം

post

‘ആയുര്‍വേദം മാനവരാശിക്കും ഭൂമിക്കും' സന്ദേശവുമായി ദേശീയ ആയുര്‍വേദ ദിനത്തിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം എസ്.എന്‍ വനിതാ കോളജില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. ആയുര്‍വേദ ചിട്ടകള്‍ പാലിക്കുന്നതിലൂടെ ജീവിതശൈലീരോഗങ്ങള്‍ തടയാന്‍  കഴിയുമെന്ന് പറഞ്ഞു.

ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ബിന്ദു അധ്യക്ഷയായി. നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. പി പൂജ ആയുര്‍വേദദിന സന്ദേശം നല്‍കി. 'ആയുര്‍വേദ ആന്‍ഡ് കോസ്മെറ്റോളജി' വിഷയത്തില്‍ ഡോ. സെയാന സലാം ക്ലാസെടുത്തു. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ബോധവത്കരണ ക്ലാസ് ഡോ. എസ് രശ്മിരാജ് നയിച്ചു. എസ് എന്‍ വനിതാ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ. എസ് ജിഷ, എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ. എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.