ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെയും കൊല്ലം ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ വികസന സദസ്സും എക്സിബിഷനും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സീമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.കെ.ശങ്കര്‍ മോഡറേറ്ററായ ഓപ്പണ്‍ ഫോറത്തില്‍ ഭാവി വികസന കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുന്ദരേശന്‍ വിവിധമേഖലകളിലെ മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സനല്‍കുമാര്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അനില്‍ തുമ്പോടന്‍, ഉഷാകുമാരി പ്രസന്നകുമാരി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിദ്ദിഖ്കുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ്, എന്‍.എസ്.എസ് യൂണിറ്റ് പ്രവര്‍ത്തകര്‍, കുടുംബശ്രീ, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ലൈഫ് ഗുണഭോക്താക്കള്‍, യുവജന സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.