പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഇതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് ജനാഭിപ്രായം തേടിയും ഭാവിവികസനത്തിനായുള്ള ആശയങ്ങള്‍, നിര്‍ദേശങ്ങള്‍ സമാഹരിച്ചും പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.സോമരാജന്‍ അധ്യക്ഷനായി. വികസന പുരോഗതി റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് വനജ അവതരിപ്പിച്ചു.
പഞ്ചായത്തിന്റെ വിവിധപദ്ധതികളിലേക്ക് സൗജന്യമായി ഭൂമി വിട്ടു നല്‍കിയവരെയും കലാകായിക സാംസ്‌കാരിക- വിദ്യാഭ്യാസ മേഖലകളില്‍ മികവ്പുലര്‍ത്തിയവരേയും ഹരിതകര്‍മസേന അംഗങ്ങളെയും ആദരിച്ചു.
പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ ഗീതാമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരോമലുണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.