ഊരത്തൂർ പി എച്ച് സി യിൽ മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു

കണ്ണൂർ പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിലെ ഊരത്തൂർ പി എച്ച് സി യിൽ മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ. സുനിത അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ടി.പി.സത്യജൻ, വൈസ് പ്രസിഡന്റ് ആർ.മിനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. രാകേഷ് , സിബി കാവനാൽ തുടങ്ങിയവർ സംസാരിച്ചു.