അഴീക്കോട് മണ്ഡലത്തില്‍ മൂന്ന് സ്‌കൂള്‍ ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു

post

കണ്ണൂർ അഴീക്കോട് നിയോജക മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ക്ക് കെ.വി സുമേഷ് എം.എല്‍.എ യുടെ ആസ്തി വികസന നിധിയില്‍ നിന്ന് അനുവദിച്ച ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു. വിദ്യാര്‍ഥികളുടെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രധാനമാണുള്ളതെന്നും അതിന്റെ ഭാഗമായാണ് സ്‌കൂള്‍ ബസുകള്‍ അനുവദിച്ചതെന്നും കെ.വി സുമേഷ് എം എല്‍ എ പറഞ്ഞു. അരോളി ഗവ. ഹയര്‍സെക്കന്‍ഡറി, പാപ്പിനിശ്ശേരി വെല്‍ഫെയര്‍ എല്‍.പി, കാട്ടാമ്പള്ളി ജി.എം യു.പി സ്‌കൂളുകള്‍ക്കാണ് ബസുകള്‍ അനുവദിച്ചത്. ഓരോ സ്‌കൂള്‍ ബസിനും 18 ലക്ഷം രൂപ വീതം ആകെ 54 ലക്ഷം രൂപയാണ് നല്‍കിയത്.

അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മഴവില്ലിന്റെ ഭാഗമായി എം എല്‍ എയും മറ്റു ജനപ്രതിനിധികളും വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ള ആവശ്യങ്ങള്‍ പരിഗണിച്ചതിനൊപ്പം വാഹനങ്ങളുടെ അപര്യാപ്തത നേരിടുന്ന സ്‌കൂളുകള്‍ കണ്ടെത്തി അവിടെ സ്‌കൂള്‍ ബസ് ലഭ്യമാക്കുന്നതിനുള്ള തുക എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിക്കുകയായിരുന്നു. സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണം ഉള്‍പ്പെടെ അഴീക്കോട് നിയോജക മണ്ഡലത്തില്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പഠന പാഠ്യേതര രംഗങ്ങളില്‍ വിദ്യാര്‍ഥികളുടെ മികവ് ഉറപ്പാക്കുന്നതിനുള്ള ഇടപെടലാണ് മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്.

അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല അധ്യക്ഷയായി. പ്രധാനധ്യാപിക സി രജിത, പിടിഎ പ്രസിഡന്റ് എം.കെ സുനന്ദ്, ടി അജയന്‍, കെ.വി അരുണ, ടി.വി ഇല്ലാസ്, രാജേഷ്, കെ റീന, വി.സി സതീഷ് കുമാര്‍, ഇ.കെ ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.

പാപ്പിനിശ്ശേരി എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, പഞ്ചായത്ത് അംഗം സി മുഹമ്മദ് ഷാഫി, പി ടി എ പ്രസിഡന്റ് എം.സി ദിനേശന്‍, വി.കെ അദീബ, സീനിയര്‍ അസിസ്റ്റന്റ് പി.വി സിന്ധു, സ്റ്റാഫ് സെക്രട്ടറി കെ.കെ ഇബ്രാഹീം, ടി.പി ഗീത, കെ.എം ഷാക്കിര്‍ എന്നിവര്‍ പങ്കെടുത്തു.

കാട്ടാമ്പള്ളി ജി.എം.യു.പി സ്‌കൂളില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദേവി സതീശന്‍, പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി അനില്‍ കുമാര്‍, സ്ഥിരം സമിതി അംഗങ്ങളായ എന്‍ ശശീന്ദ്രന്‍, ടി.കെ മോളി, കെ വത്സല, വാര്‍ഡ് അംഗങ്ങളായ കെ സുരിജ, കെ.വി അസ്നാഫ്, പി അജയ് കുമാര്‍, കസ്തൂരി ലത, ഹെഡ്മാസ്റ്റര്‍ എ.കെ സജിത്ത്, പാപ്പിനിശ്ശേരി ഉപജില്ലാ എ ഇ ഒ ജാന്‍സി ടീച്ചര്‍, പി ടി എ പ്രസിഡന്റ് പ്രമോദ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.