കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

post

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഭിന്നശേഷി കലാമേള പ്രസിഡന്റ് ആര്‍ ഷീല ഉദ്ഘാടനം ചെയ്തു. ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ബാലന്‍ അധ്യക്ഷനായി.

പതിനാല് ഇനങ്ങളിലായിരുന്നു മത്സരം നടന്നത്. ഭിന്നശേഷിക്കാരായ കുട്ടികളും മുതിര്‍ന്നവരും ഉൾപ്പെടെ അറുപത് പേർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷൈറീന, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ ദീപ, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോജ മണപ്പാട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി ഗംഗാധരന്‍ മാസ്റ്റര്‍, കെ.വി സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്ന പി സദാനന്ദന്‍, കൂത്തുപറമ്പ് ശിശു വികസന പദ്ധതി ഓഫീസര്‍ ടി.കെ ഷെര്‍ലി, ഡി എ ഡബ്ല്യു എഫ് പ്രതിനിധി സുരേന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ദാമോദരന്‍, പി.എം പ്രീത എന്നിവര്‍ പങ്കെടുത്തു.