ജലശുദ്ധീകരണ ക്യാമ്പയിന് തുടക്കം ;അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത നിർദ്ദേശം

അമീബിക് മസ്തിഷ്‌ക ജ്വരം പടരാതിരിക്കാന്‍ അതീവജാഗ്രതവേണമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സ്ഥിതിഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ആരോഗ്യസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജലംശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിന് തുടക്കമായെന്നും വ്യക്തമാക്കി. രോഗലക്ഷണങ്ങളായ കഠിനമായതലവേദന, കടുത്ത പനി, തൊണ്ടവേദന, ഓക്കാനം, ഛര്‍ദ്ദി, മയക്കം എന്നിവയുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ തേടണം. ജലം ക്ലോറിനേറ്റ് ചെയ്ത് അണു വിമുക്തമാക്കുന്നതിലൂടെ രോഗവ്യാപനം തടയാനാകും. രോഗം വ്യക്തികളിലേക്ക് നേരിട്ട് പകരില്ലെങ്കിലും ജലസ്രോതസുകളിലൂടെയും മലിനജലത്തിലൂടെയും സാധ്യതയുണ്ട്. മണ്ണും ചെളിയുമായുള്ള സമ്പര്‍ക്കത്തിലൂടെയും പകരാം.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. ടാങ്കുകള്‍ വൃത്തിയാക്കും. ജലപരിശോധനയും തുടര്‍ നടപടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. സ്‌കൂളുകളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പൊതു ജലസ്രോതസുകള്‍ ശുചിയാക്കുന്നതിനോടൊപ്പം മാലിന്യം ഒഴുകി വരുന്നത് തടയാനുള്ള സംവിധാനവും ഏര്‍പെടുത്തും. പൊതുജനപങ്കാളിത്തം സുപ്രധാനമാണ് എന്നും ഓര്‍മിപിച്ചു.
ഖര-ദ്രവ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ശക്തമാക്കി ഹരിതചട്ടം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ശുചിത്വമിഷന്‍. ജലവിഭവ വകുപ്പ് കുടിവെള്ളലഭ്യതയ്‌ക്കൊപ്പം ക്ലോറിനേഷന്‍, കുടിവെള്ള ഗുണമേ•പരിശോധന എന്നിവ നിര്‍വഹിക്കണം. ഓടകള്‍, തോടുകള്‍ മുതലായവ പൊതുമരാമത്ത് വകുപ്പ് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കണം. നിര്‍മ്മാണസ്ഥലങ്ങളില്‍ കൊതുക്, ഈച്ച, എലി എന്നിവ പെരുകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കി കൊതുക് വളരാനുള്ള സാഹചര്യം വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കണം. സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന വെള്ളം ക്‌ളോറിനേറ്റ് ചെയ്തതെന്ന് ഉറപ്പാക്കണം. മൂത്രപ്പുരയും കക്കൂസും വൃത്തിയായി നിലനിര്‍ത്തണം. സ്‌കൂളുകളില്‍ വെള്ളിയാഴ്ച തോറും ഡ്രൈ ഡേ ആചരിക്കണം. സ്‌കൂള്‍കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണം, അസംബ്ലികളിലും സന്ദേശങ്ങള്‍ വായിക്കണം.
സാമൂഹ്യനീതി-വനിതാ-ശിശുവികസന വകുപ്പ് അങ്കണവാടികളിലും നഴ്‌സറികളിലും കൊതുക,് ഈച്ച, എലി എന്നിവയുടെ ഉറവിടങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തണം. വെള്ളം ക്‌ളോറിനേറ്റ് ചെയ്തു എന്നുറപ്പാക്കണം.
എലിപനിപ്രതിരോധത്തിന് ആവശ്യമായ ബോധവല്‍ക്കരണം മൃഗസംരക്ഷണ വകുപ്പ് നടത്തണം. കുരങ്ങ്, പന്നി, എലി, കന്നുകാലികള്‍, വവ്വാല്‍, പക്ഷികള്‍ തുടങ്ങിയവ വഴി പകരുന്ന രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കാനാവശ്യമായ നടപടി ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് നടത്തേണ്ടത്.
വനമേഖലയില്‍ അസാധാരണ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വനം വകുപ്പ് വിവരം ആരോഗ്യവകുപ്പിന് കൈമാറണം. കൃഷിവകുപ്പ് തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് വെള്ളത്തിന്റെ ഗുണമേ• പരിശോധന, ഭക്ഷ്യവസ്തുക്കളുടെഗുണനിലവാരം ഉറപ്പാക്കല്‍ എന്നിവ നിര്‍വഹിക്കണം. ടാങ്കര്‍ ലോറികള്‍വഴി വിതരണംചെയ്യുന്ന ജലത്തിന്റെയും നിലവാരം ഉറപ്പ് വരുത്തണം. വ്യവസായആവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് ശീതളപാനീയങ്ങളില്‍ ഉപയോഗിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണം. തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികളുടെ വിവരശേഖരണം രജിസ്‌ട്രേഷന്‍ എന്നിവ കൃത്യതയോടെ നിര്‍വഹിക്കണം.
ഫിഷറീസ് വകുപ്പ് തീരപ്രദേശങ്ങളില്‍ ഉപയോഗശൂന്യമായ ബോട്ടുകള്‍, ഐസ് പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ കൊതുക് വളരുന്നില്ല എന്ന് ഉറപ്പുവരുത്തണം. തുറസായസ്ഥലത്ത് കിടന്നുറങ്ങുന്നത് നിരുത്സാഹപ്പെടുത്തണം. സാനിറ്ററി കക്കൂസുകളുടെ നിര്‍മ്മാണവും ഉപയോഗവും വര്‍ദ്ധിപ്പിക്കുക, ഗപ്പി, ഗമ്പൂസിയ മത്സ്യങ്ങളെ വെള്ളക്കെട്ടുകളില്‍ നിക്ഷേപിക്കുക എന്നീ ചുമതലകളും നിര്‍വഹിക്കണം. ആദിവാസിമേഖലകളില്‍ ശുദ്ധജല ലഭ്യത, ഹോസ്റ്റലുകളില്‍ പരിസര-ഭക്ഷ്യ-കുടിവെള്ളശുചിത്വം ഉറപ്പാക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പിന് ചുമതല നല്‍കി.
തീവണ്ടികളില്‍ വിതരണംചെയ്യുന്ന ഭക്ഷണപാനീയങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടത് റെയില്‍വേ വകുപ്പാണ്. പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളില്‍ കൊതുക് പെരുകുന്ന സാഹചര്യം ഇല്ലാതാക്കണം. ദുരന്തനിവാരണ അതോറിറ്റി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക എന്നിവയാണ് യോഗനിര്‍ദേശങ്ങള്‍. ഡി.എം.ഒ, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസര്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അമീബിക് മസ്തിഷ്‌കജ്വരം തടയുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍:
കെട്ടിക്കിടക്കുന്നവെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക. വാട്ടര്‍ തീംപാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം ക്‌ളോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക. ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കുക. മലിനമായ ജലത്തില്‍ മുങ്ങികുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണമായി ഒഴിവാക്കുക. കിണറിലെ വെള്ളം ക്‌ളോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക. വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക.