വനിതകള്‍ക്ക് യോഗാപരിശീലനം നല്‍കുന്ന യോഗാമൃതം പദ്ധതിക്ക് ചിറ്റുമല ബ്ലോക്കില്‍ തുടക്കമായി

വനിതകള്‍ക്ക് യോഗാപരിശീലനം നല്‍കുന്ന കൊല്ലം ചിറ്റുമല ബ്ലോക്കിന്റെ യോഗാമൃതം പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം പനയം പഞ്ചായത്തിലെ ചോനംചിറ കെ പി എം എസ് മന്ദിരത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബി. ദിനേശ് അധ്യക്ഷനായി. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ചിറ്റുമല ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസര്‍ എസ്.റാണി വിഷയാവതരണം നടത്തി. ബ്ലോക്ക് തലത്തില്‍ തിരഞ്ഞെടുത്ത യോഗ ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ ബ്ലോക്കിന്റെ പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ 13 വാര്‍ഡുകളിലാണ് പദ്ധതി പ്രകാരം യോഗ പരിശീലനം നല്‍കുക.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.അനില്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐ.എം ഇജീന്ദ്രലേഖ, ബ്ലോക്ക് മെമ്പര്‍മാരായ ഒ.ഷീലാ കുമാരി, ബി.ബിന്ദു, അഡ്വ. അരുണ്‍ അലക്‌സ്, പനയം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍.അശോക് കുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വി.അജിത തുടങ്ങിയവര്‍ പങ്കെടുത്തു.