മെഗാ ബീച്ച് ക്ലീനിംഗ് ഡ്രൈവ് ഉദ്‌ഘാടനം ചെയ്തു

post

കൊല്ലം ബീച്ചില്‍ മെഗാ ബീച്ച് ക്ലീനിംഗ് ഡ്രൈവ്  ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്  ഉദ്ഘാടനം ചെയ്തു.  സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത്  പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് പറഞ്ഞു.

ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാനവാസ് അധ്യക്ഷനായി. ശുചിത്വ മിഷനും നാഷണല്‍ സര്‍വീസ് സ്‌കീമും, പരിസ്ഥിതി സംരക്ഷണ സമിതിയും, പത്മശ്രീ അലിമണിക്ഫാന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യനോഗ്രാഫിയും, ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സും  സംയുക്തമായി മിനിസ്ട്രി ഓഫ് എര്‍ത് സയന്‍സിനു കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത് സയന്‍സ് ആന്‍ഡ് സ്റ്റഡീസിന്റെ സഹകരണത്തോടെയാണ്  പരിപാടി സംഘടിപ്പിച്ചത്.