എൻ.സി.സി. ഇന്റർഗ്രൂപ്പ് സൈനിക് ക്യാമ്പ്: മാവേലിക്കര യൂണിറ്റിന് എവർറോളിങ് ട്രോഫി

post

എന്‍.സി.സിയുടെ ഇന്റര്‍ഗ്രൂപ് സൈനിക് ക്യാമ്പ് മത്സരങ്ങളില്‍ കൊല്ലം ഗ്രൂപിന് നേട്ടം. മത്സരങ്ങളില്‍ ഗ്രൂപിന്റെ ഭാഗമായ മാവേലിക്കര യൂണിറ്റ് എവര്‍റോളിംഗ് ട്രോഫി നേടി; കൊല്ലം-ആലപ്പുഴ ജില്ലകളിലെ കെഡറ്റുകള്‍ മികവ് പുലര്‍ത്തിയിട്ടുമുണ്ട്. മികച്ച പരിശീലനമാണ് നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് ഗ്രൂപ് കമാന്‍ഡര്‍ ജി. സുരേഷ് വ്യക്തമാക്കി; തേവള്ളിയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പാരിതോഷികങ്ങളും ട്രോഫിയും വിതരണം ചെയ്തു.