ക്ഷയരോഗത്തെ ചെറുക്കാൻ ബോധവത്കരണം; കൊല്ലം പിറവന്തൂർ പഞ്ചായത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു

post

കൊല്ലം ജില്ലാ ക്ഷയരോഗ കേന്ദ്രത്തിന്റെയും പിറവന്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ മുക്കടവ് കുരിയോട്ടുമല ആദിവാസി ഉന്നതിയില്‍ ക്ഷയരോഗനിര്‍ണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. സോമരാജന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിജി അധ്യക്ഷയായി. കൊല്ലം ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സാജന്‍ മാത്യൂസ്  നേതൃത്വം നല്‍കി.  ക്യാമ്പില്‍ 110 പേര്‍ പങ്കെടുത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ. ഹാരിഷ് മണി, പിറവന്തൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ പി. കാര്‍ത്തി കുമാര്‍, ജില്ലാ ടി.ബി കോഓര്‍ഡിനേറ്റര്‍ ശങ്കര്‍, സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ അനന്തു, ഊര് മൂപ്പന്‍ സി. എസക്കി തുടങ്ങിയവര്‍ പങ്കെടുത്തു.