മികച്ച പച്ചത്തുരുത്ത്: അംഗീകാരം ഏറ്റുവാങ്ങി പായം പഞ്ചായത്ത്

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം പ്രഖ്യാപിച്ചതില്‍ കണ്ണൂർ ജില്ലയിലെ മികച്ച മുളന്തുരുത്ത്, മികച്ച മൂന്നാമത്തെ പച്ചത്തുരുത്ത് എന്നിവക്കുള്ള ഉപഹാരവും പ്രശസ്തി പത്രവും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രജനി, വൈസ് പ്രസിഡന്റ് അഡ്വ. വിനോദ്കുമാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പായം ഗ്രാമപഞ്ചായത്തിലെ കിളിയന്തറ തോണിക്കടവ് പച്ചത്തുരുത്താണ് മികച്ച മുളന്തുരത്തായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച മൂന്നാമത്തെ പച്ചത്തുരുത്തായി ജബ്ബാര്‍ക്കടവ് പാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ടു.