ജനകീയ ഹോട്ടൽ സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

post

കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ജനകീയ ഹോട്ടൽ സംരംഭകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജനകീയ ഹോട്ടലുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തന പരിപാടികൾ തയ്യാറാക്കുക, പ്രവർത്തനരഹിതമായവയിൽ പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുള്ള ജനകീയ ഹോട്ടലുകളെ വീണ്ടും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ശിൽപശാല.

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻചാർജ് കെ എം സലീന ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ കെ ആമീൻ അധ്യക്ഷനായി. മൈക്രോ എന്റര്‍പ്രൈസ് ജില്ലാ പ്രോഗ്രാം മാനേജർ പി ഹുദൈഫ്, ബത്തേരി സിഡിഎസ് ചെയർപേഴ്സൺ സുപ്രിയ, ജില്ലാ പ്രോഗ്രാം മാനേജർ ശ്രുതി രാജൻ, അമ്പലവയൽ എംഇ കൺവീനർ വിശാലം, ബ്ലോക്ക്‌ കോർഡിനേറ്റർമാരായ അതുല്യ, ടെനി, വിദ്യ മോൾ എന്നിവർ പങ്കെടുത്തു.