പാട്യം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; അത്യുൽപാദനശേഷിയുള്ള കുരുമുളക് തൈകൾ വിതരണം ചെയ്തു

post

പാട്യം ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി അത്യുല്‍പാദനശേഷിയുള്ള കുരുമുളക് തൈകള്‍ വിതരണം ചെയ്തു.  പന്നിയൂര്‍ ഇനത്തിലുള്ള 500 കുരുമുളക് തൈകളാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുജാത, പഞ്ചായത്തംഗം അജിത, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രവീണ്‍കുമാര്‍, കൃഷി ഓഫീസര്‍ അശ്വതി എന്നിവര്‍ പങ്കെടുത്തു.