നേത്രദാന പക്ഷാചാരണം ജില്ലാതല സമാപനം കോന്നിയില്‍ നടന്നു

post

ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ  പത്തനംതിട്ട ജില്ലാതല സമാപനവും മെഗാ നേത്രപരിശോധനാ ക്യാമ്പും  കോന്നി പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്  അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി  മുഖ്യപ്രഭാഷണവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി വിഷയാവതരണവും നടത്തി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് നേത്രദാന സമ്മതപത്രം സ്വീകരിച്ചു. ജെ.സി.ഐ കോന്നി ചാപ്റ്റര്‍ പ്രസിഡന്റ് ഡെന്നിസ് മാത്യു അക്രിലിക് ബോര്‍ഡില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ ആരോഗ്യ വകുപ്പിന് കൈമാറി. കോന്നി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുളസീ മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് കാലായില്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി ഡാനിയല്‍, കോന്നി ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, ജില്ലാ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ. എന്‍ വി സിനി , കോന്നി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സ്മിത ആന്‍ സാം, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്,  ജില്ലാ ആശുപത്രി കോഴഞ്ചേരി ജൂനിയര്‍ കണ്‍സള്‍ട്ടന്റ്  ഡോ.മനോജ് കുമാര്‍, ജില്ലാ ഒഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ കെ അജിത , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.  നേത്രദാനം നടത്തിയ പത്തനംതിട്ട എസ് എസ് കോട്ടജില്‍ എം.എന്‍ സുകുമാരന്റെ ഭാര്യ ശശികല ആദരവ് ഏറ്റുവാങ്ങി. ജില്ലാ  മെഡിക്കല്‍ ഓഫീസ്  (ആരോഗ്യം ), ദേശീയാരോഗ്യ ദൗത്യം, ജില്ലാ അന്ധതാ, കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കോന്നി ചാപ്റ്റര്‍, കോന്നി താലൂക്കാസ്ഥാന ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ ദേശീയ നേത്രദാന  പക്ഷാചരണം നടത്തുന്നത്.