തനത് ഉൾനാടൻ മത്സ്യ സംരക്ഷണ പദ്ധതി: പമ്പാ നദിയിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

post

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ സാമ്പത്തിക സഹായത്തോടെ ആലപ്പുഴ പാണ്ടനാട് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി നടപ്പാക്കുന്ന തനത് ഉൾനാടൻ മത്സ്യ (ഊത്ത) സംരക്ഷണ പദ്ധതിയുടെ ഭാഗമായി പമ്പ നദിയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അമ്മാളുക്കുട്ടി സണ്ണി ഉദ്ഘാടനം നിർവഹിച്ചു. വരാൽ, കല്ലേമുട്ടി , മഞ്ഞക്കൂരി തുടങ്ങിയ നാടൻ മത്സ്യങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി കൊച്ചുപുരയ്ക്കൽ , മിത്രമഠം കടവുകളിൽ നിക്ഷേപിച്ചത്. മാന്നാർ മത്സ്യ ഭവന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബി എം സി കൺവീനർ രാധാകൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൽ ലത, അസിസ്റ്റൻ്റ് സെക്രട്ടറി ഡേവിഡ്, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്രുതി ജോസ്, വാർഡ് മെമ്പർമാർ, ഫിഷറീസ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.