കൃഷിവകുപ്പിന്റെ പിന്തുണയില്‍ ഓണപ്പൂക്കളുടെ നിറച്ചാര്‍ത്തണിഞ്ഞ് കുളക്കട

പലനിറങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളുടെമനോഹാരിതയിലാണ് കൊല്ലം കുളക്കട. ഗ്രാമപഞ്ചായത്തിന്റെ പാടശേഖരത്തില്‍ ജമന്തി, വാടാമല്ലി, ബന്ദി തുടങ്ങിയ പൂക്കളാണ് ഓണത്തെ വരവേല്‍ക്കാന്‍ നിറനിരയായത്. കൃഷിഭവന്റെ പിന്തുണയും സബ്‌സിഡിയുമാണ് കര്‍ഷകരെ പൂപ്പാടങ്ങളിലേക്ക് ആകര്‍ഷിച്ചത്. വരുമാനദായകമായ കൃഷിയിലേക്ക് കൂടുതല്‍ പേരെത്തിയതോടെ ആവശ്യകതയും വര്‍ധിച്ചു. ഇതരസംസ്ഥാനങ്ങളെമാത്രം ആശ്രയിക്കാതെ നാട്ടിലൊരുക്കിയപൂക്കളെ ന്യായവിലയ്ക്ക് വിപണിയിലെത്തിക്കാമെന്നായി.
കൃഷിഭവന്റെ സഹായത്തോടെ 5 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത് 8 ടണ്‍ ബന്ദിപ്പൂ വിളവെടുത്തു വിപണിയിലെത്തിച്ചുകഴിഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തില്‍ കൃഷിഭവന്‍ വിതരണംചെയ്ത ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ബന്ദിതൈകളാണ് ഓണവിപണിയിലേക്ക് പൂവിട്ടിരിക്കുന്നത്. പൂര്‍ണ്ണമായി വിരിഞ്ഞ ഒരു ബന്ദിപൂവിന് 60ഗ്രാം തൂക്കമുണ്ട്. 2025-2026 സാമ്പത്തിക വര്‍ഷം സംസ്ഥാന ഹൊര്‍ട്ടികള്‍ച്ചര്‍ ഫണ്ടില്‍നിന്നും ബന്ദിപ്പൂ കൃഷി ചെയ്യാന്‍ ഒരു ഹെക്ടറിന് 20,000 രൂപ സബ്‌സിഡി നല്‍കി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയസൂത്രണ ഫണ്ടില്‍നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 75 ശതമാനം സബ്‌സിഡി നിരക്കില്‍ 15 കൃഷികൂട്ടങ്ങള്‍ക്ക് ബന്ദിപ്പൂത്തൈകള്‍ വിതരണംചെയ്തു. വിപണിയില്‍ അഞ്ച് രൂപ വില വരുന്ന ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട തൈകളാണ് വിതരണം ചെയ്തത്. തൈനട്ട് 45 ദിവസത്തിനകം വിളവെടുത്തു. വിളപരിപാലനവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കൃഷിഭവന്‍ മുഖേന നല്‍കിയിരുന്നു.
2025-2026 സാമ്പത്തിക വര്‍ഷം സംസ്ഥാന ഹൊര്‍ട്ടികള്‍ച്ചര്‍ ഫണ്ടില്‍ നിന്നും വാടാമല്ലിയും ജമന്തിയും കൃഷിചെയ്യാന്‍ ഒരു ഹെക്ടറിന് 20,000 രൂപ സബ്‌സിഡി നല്‍കി. വാടാമല്ലി 50 സെന്റിലും ജമന്തി 30 സെന്റിലും കൃഷി ചെയ്ത് വിളവെടുപ്പിനു തയ്യാറായി. വാടാമല്ലിക്ക് വിപണിയില്‍ കിലോയ്ക്ക് 400 രൂപയും ജമന്തിക്ക് കിലോ 300 രൂപ വിലയുമുണ്ട്. ജമന്തിയുടേയും വാടാമല്ലിയുടെയും തൈനട്ട് 60 ദിവസത്തിനകം വിളവെടുക്കാന്‍ കഴിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ വാടാമല്ലി കൃഷിചെയ്ത് 1500 കിലോയും ജമന്തി 1000 കിലോയും വിളവെടുത്തിരുന്നു. വെള്ള, വൈലറ്റ് നിറത്തിലുള്ള പൂക്കളാണ് കൃഷി ചെയ്തത്. തരിശുഭൂമിയില്‍ സൂര്യകാന്തി കൃഷി ഡിസംബര്‍ മാസത്തോടെ ആരംഭിക്കും.
തിരുവോണംവരെ പൂക്കളംഒരുക്കുന്നതിനായുള്ള പൂക്കള്‍ ഗ്രാമത്തിനുള്ളില്‍തന്നെയുണ്ട്. ഇറക്കുമതിചെയ്ത പൂക്കള്‍ക്കുപകരം നാട്ടില്‍തന്നെവിളവെടുത്ത പൂക്കള്‍ ഓണാഘോഷ പരിപാടികള്‍ക്ക് ഉപയോഗിക്കാനാകുന്ന നിലയിലാണ് പഞ്ചായത്തിന്റെ പിന്തുണ ലഭ്യമാക്കിയത്. കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് കുളക്കട കൃഷിഓഫീസര്‍ സതീഷ് കുമാര്‍ വ്യക്തമാക്കി.