പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്കുള്ള ഓണസമ്മാന വിതരണത്തിന് തുടക്കം

post

സംസ്ഥാനത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്കുള്ള ഓണസമ്മാനമായ 1000 രൂപയുടെ വിതരണത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരം സ്വദേശി ഭാർഗ്ഗവി, കൊല്ലം സ്വദേശിയായ ഓമന, പത്തനംതിട്ട സ്വദേശി രാജു കെ. എന്നിവർക്ക് ഓണസമ്മാനം നൽകിയാണ് ഈ വർഷത്തെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.


52,864 പട്ടിക വർഗ്ഗക്കാരാണ് ഇതിന്റെ ഗുണഭോക്താക്കൾ. അഞ്ചു കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപത്തിനാലായിരം (5,28,64,000) രൂപയാണ് ഇതിനായി സർക്കാർ നീക്കിവെച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ വിഭാഗത്തിലുള്ളവർക്കും ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള അവസരമൊരുക്കാൻ പ്രതിജ്ഞാബദ്ധമാണ് സർക്കാർ. ഈ കരുതലിന്റെ അടയാളപ്പെടുത്തലാണ് ഓണസമ്മാനം.