സ്‌ബോട്ട് അറ്റ് ചിറ്റുമല പദ്ധതിക്ക് തുടക്കമായി

കൊല്ലം ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ 'സ്‌ബോട്ട് അറ്റ് ചിറ്റുമല ' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ ഒരു വയസ്സു മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികളുടെ ഭാഷാ വൈകല്യം, പെരുമാറ്റ വൈകല്യം എന്നിവ സ്പീച്ച് തെറാപ്പിസ്റ്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരുടെ സഹായത്തോടെ പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് സ്‌ബോട്ട് അറ്റ് ചിറ്റുമല. സ്പീച്ച് തെറാപ്പിസ്റ്റ് എസ് ശ്രീക്കുട്ടി വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോര്‍ജ് അലോഷ്യസ്, ശിശു വികസന ഓഫീസര്‍ എസ് റാണി, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഉഷാദേവി, കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ അരുണ്‍ അലക്സ്, അങ്കണവാടി ജീവനക്കാര്‍, തെറാപ്പിസ്റ്റുമാര്‍, തെറാപ്പി ചെയ്യുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.