15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

കണ്ണൂർ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരമായി.
തലശ്ശേരി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളുടെയും ആന്തൂർ നഗരസഭയുടെയും കരിവെള്ളൂർ - പെരളം, ചിറക്കൽ, ഏഴോം, മാങ്ങാട്ടിടം, കീഴല്ലൂർ, കണിച്ചാർ, പായം, നടുവിൽ, പാനൂർ, കണ്ണപുരം, കടമ്പൂർ, കേളകം ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി ഭേദഗതികൾക്കാണ് യോഗത്തിൽ അംഗീകാരം ലഭിച്ചത്. 2025-26 വർഷത്തെ ഹെൽത്ത് ഗ്രാന്റ് പദ്ധതികളിൽ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി പി എച്ച് സി സബ് സെന്റർ നിർമാണത്തിന് അംഗീകാരം ലഭിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്, കല്ല്യാശ്ശേരി, നടുവിൽ എന്നീ പഞ്ചായത്തുകളുടെ ഹെൽത്ത് ഗ്രാന്റ് പ്രോജക്ടുകളും യോഗത്തിൽ അംഗീകാരം നേടി.
ഡിപിസി ചെയർപേഴ്സനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ഡിപിസി അംഗങ്ങളായ അഡ്വ. ടി സരള, കെ താഹിറ, എൻ.പി ശ്രീധരൻ, ഡിപിഒ നെനോജ് മേപ്പടിയത്ത്, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവിമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.