ഗ്രേവാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണം തുടങ്ങി;കരവാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സംവിധാനങ്ങള്‍

ആധുനീകരണം കൃത്യതയോടെനടപ്പിലാക്കി രോഗീപരിചരണമികവില് സ്ഥിരതപുലര്ത്തുകയാണ് കൊല്ലം കരവാളൂര്‍ കുടുംബാരോഗ്യകേന്ദ്രം. പഞ്ചായത്ത് 2025-26 വര്‍ഷത്തെ പദ്ധതിയില്‍ഉള്‍പ്പെടുത്തി 22,76,130 രൂപ ചിലവില്‍ തുടങ്ങിയ ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റാണ് പുതിയമാറ്റം. തുണി അലക്കുന്നതിലെജലം മുതല്‍ വിവിധ ദ്രാവക മാലിന്യങ്ങളെ പുന:ചംക്രമണംനടത്തി പുനരപുപയോഗപ്രദമാക്കുന്നതിനാണ് സംവിധാനം. ഇങ്ങനെ ലഭിക്കുന്ന ജലം തോട്ടംനനയ്ക്കുന്നത് പോലുള്ളവയ്ക്ക് പ്രയോജനപ്പെടുത്താം. പ്രതിദിനം 10,000 ലിറ്റര്‍ വെള്ളത്തിന്റെ ആവശ്യകതയാണ് ഇവിടെയുള്ളത്. ഭിന്നശേഷിക്കാര്ക്കുള്ളശുചിമുറി, റാമ്പ്സൗകര്യം, വനിതകള്‍ക്ക് വിശ്രമകേന്ദ്രം എന്നിവ യാഥാര്ഥ്യമാക്കികഴിഞ്ഞു. പേപ്പര്‍രഹിത പരിശോധനാപദ്ധതിയായ ഇ-ഹെല്‍ത്തും നടപ്പാക്കി.
മികച്ച ചികിത്സാസൗകര്യങ്ങളും രോഗീപരിചരണവും ആര്‍ദ്രം മിഷനിലൂടെ സൗജന്യചികിത്സയും ഉറപ്പാക്കി. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കുന്ന ഒ.പിയില്‍ പ്രതിമാസം 4000 ത്തോളം പേരാണ് എത്തുന്നത്.
രണ്ട് സ്പെഷലിസ്റ്റുകള്‍, നാല് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. പ്രൈമറി, സെക്കന്‍ഡറി പാലിയേറ്റീവ് കെയറില്‍ പൂര്‍ണമായും കിടപ്പിലായ 130 രോഗികള്‍ ഉള്‍പ്പെടെ നാനൂറോളംപേരെ ശുശ്രൂഷിക്കുന്നു. വാട്ടര്‍ബെഡ്, എയര്‍ബെഡ്, ഡ്രസിംഗ് സൗകര്യം, കത്തീറ്റര്‍ മാറ്റം, ഫിസിയോതെറാപ്പി, മരുന്ന്, വീല്‍ചെയര്‍, ആയുര്‍വേദം, ഹോമിയോ, അലോപതി മരുന്നുകള്‍, ഡോക്ടര്‍മാരുടെ സന്ദര്‍ശനം തുടങ്ങി വിവിധ സേവനങ്ങള്‍ പാലിയേറ്റീവ് കെയര്‍ വഴി നല്കുന്നു.
ആശുപത്രിയിലെ ലാബ് കെട്ടിടത്തിന്റെ നവീകരണം 7.77 ലക്ഷം രൂപ ചിലവഴിച്ച് പൂര്‍ത്തിയാക്കി. ഫുള്ളി ഓട്ടോമേറ്റഡ് ബയോ കെമിസ്ട്രി അനലൈസര്‍, ഇലക്ട്രോലൈറ്റ് അനലൈസര്‍ തുടങ്ങിയ ആധുനിക പരിശോധനാഉപകരണങ്ങള് ഏര്‍പ്പെടുത്തി. 19 ടെസ്റ്റുകള്‍ നടത്താനാകും.
പ്രഥമികാരോഗ്യകേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം 2020ല്‍ ആര്‍ദ്രം പദ്ധതി വഴിയാണ് കുടുംബാരോഗ്യകേന്ദ്രമായി മാറിയത്. കേരള അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ് (കാഷ്) അംഗീകാരം, ആര്‍ദ്രം പുരസകാരം (2017), കായകല്‍പ്പ പുരസ്കാരം (2017-2018), സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് അവാര്‍ഡ്, നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) സര്ട്ടിഫിക്കേഷന് (2024) തുടങ്ങിയവയാണ് ലഭിച്ച പ്രധാന നേട്ടങ്ങള്‍.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വിപുലീകരണപ്രവര്ത്തനങ്ങള്ക്കായി ഈ വര്‍ഷവും പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ വകയിരുത്തിയതായി പ്രസിഡന്റ് ആര്. ലതികമ്മ പറഞ്ഞു.