ഡയാലിസിസ് രോഗികള്‍ക്കുളള ധനസഹായം കൈമാറി

post

കൊല്ലം പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഡയാലിസിസ് രോഗികള്‍ക്കുളള ധനസഹായം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി രാധാകൃഷ്ണന്‍ അധ്യക്ഷനായി.   വൈസ് പ്രസിഡന്റ്  എം ബി ശശികല, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി എന്‍ മനോജ്, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് അജിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് സിന്ധു, മെമ്പര്‍മാരായ എസ് ഗീത,  ജി സന്തോഷ് കുമാര്‍, പി വാസു, അഭിലാഷ് കുരോംവിള, വസന്ത വിജയന്‍,  എസ് സുജാതഅമ്മ,   ആര്‍ രജനി, ബൈജു ചെറുപൊയ്ക, കെ  രമാദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ അരുണ്‍നാഥ്, എസ് എന്‍ പുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഡാലി, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.ജെ അസിത എന്നിവര്‍ പങ്കെടുത്തു.