'നിയുക്തി 2025' തൊഴില്‍മേള ഉദ്‌ഘാടനം ചെയ്തു

കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജില്‍ സംഘടിപ്പിച്ച 'നിയുക്തി 2025' തൊഴില്‍മേള ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം കൂടുതല്‍ ലഭ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു.
ലോകത്ത് എവിടെയും ജോലിചെയ്യാന്‍ കഴിവുള്ളവര്‍ കേരളത്തിലുണ്ട്. ഉദ്യോഗാര്‍ഥികളുടെ കഴിവുകളും നൈപുണ്യവും വളര്‍ത്തിയെടുക്കുന്നതിന് വിവിധ മേഖലകളിലെ വിദഗ്ധരുടെ പരിശീലനം ലഭ്യമാക്കണം. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ന്നതും ചിലവ് ഏറെ കുറഞ്ഞതുമാണ്. ലോകത്ത് എവിടെയും ജോലി ചെയ്തതിന്റെ പ്രവര്‍ത്തിപരിചയവുമായി കേരളത്തില്‍ തൊഴിലെടുക്കാം. അതേസമയം, വിദേശരാജ്യങ്ങളിലെ കമ്പനികളിലെ ജോലി ഇവിടിരുന്നും നിര്‍വഹിക്കാന്‍ നിലവില്‍ അവസരമുണ്ട്. കൊട്ടാരക്കരയില്‍ സോഹോ കോര്‍പറേഷന്റെ ക്യാമ്പസ് പ്രവര്‍ത്തനമാരംഭിച്ചതോടെ 250 പേര്‍ ഐ.ടി രംഗത്തേക്ക് പ്രവേശിച്ചു. അടുത്ത രണ്ടുവര്‍ഷത്തില്‍ 2000 മുതല്‍ 3000 പേര്‍ വരെ ഐ.ടി തൊഴിലെടുക്കുന്ന പ്രദേശമായി കൊട്ടാരക്കര മാറും. ഇത്തരത്തില്‍ നൈപുണ്യ പരിശീലനം നല്‍കി അഭിരുചിക്ക് അനുസരിച്ചുള്ള തൊഴില്‍ ചെയ്യാന്‍ ഓരോരുത്തരെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ജെയ്സി ജോണ്‍, ജില്ല എംപ്ലോയ്മെന്റ് ഓഫീസര്‍ ജി ദീപു, വൊക്കേഷണല്‍ ഗൈഡന്‍സ് എംപ്ലോയ്മെന്റ് ഓഫീസര്‍ വി.എസ് ബൈജു, സെന്‍ ഗ്രിഗോറിയസ് കോളേജ് മാനേജര്‍ റെവ. സഖറിയ റമ്പാന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ജിനോ നൈനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.