തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ ജല ബജറ്റ് പ്രകാശനം ചെയ്തു

post

ഹരിതകേരളം മിഷന്റെയും കണ്ണൂർ തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ 2024-25 വര്‍ഷത്തെ ജലബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി പ്രകാശനം ചെയ്തു. പഞ്ചായത്തിലെ ഗാര്‍ഹികം, കൃഷി, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷം ആവശ്യമായ ജലത്തിന്റെ അളവും ആയതിന് ലഭ്യമാകുന്ന വെള്ളത്തിന്റെ അളവും താരതമ്യം ചെയ്ത് കണക്കെടുപ്പ് നടത്തിയാണ് ജലബജറ്റ് തയ്യാറാക്കിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി വിമല അധ്യക്ഷയായി.

ഹരിത കേരളം മിഷന്‍ ജില്ലാ ആര്‍ പി ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ രതീഷ്, കെ.വി ആശ, അംഗങ്ങളായ രമണി മിന്നി, എം അക്ഷയ, പി.ഡി മനിഷ, അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് അലക്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിനോജ് കുറ്റിയാനി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷിംല എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഹരിത കര്‍മസേന, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.