സൗജന്യ നിയമ സഹായ ക്ലിനിക്ക് ഉദ്‌ഘാടനം ചെയ്തു

നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ വീര പരിവാര്‍ യോജനയുടെ ഭാഗമായി സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിയമ സഹായം നല്‍കുന്നതിന് കൊല്ലം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ആരംഭിച്ച സൗജന്യ നിയമ സഹായ ക്ലിനിക്കിന്റെ ഉദ്ഘാടനവും ആദ്യ സിറ്റിങ്ങും ജില്ലാ ലീഗല്‍ അതോറിറ്റി സെക്രട്ടറി ഡോ. ടി അമൃത നിര്‍വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വി.ആര്‍.സന്തോഷ്, മുന്‍ ആര്‍മി ജഡ്ജ് അഡ്വ. മേജര്‍ ജനറല്‍ സി.എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.