എക്‌സ്‌റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

post

കൊല്ലം ജില്ലാ ആശുപത്രിയില്‍ മെഡിസെപ് ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ ചിലവില്‍ സ്ഥാപിച്ച ആധുനിക എക്‌സ്‌റേ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അനില്‍കുമാര്‍ അധ്യക്ഷനായി. എച്ച്.എം.സി അംഗങ്ങളായ തടത്തിവിള രാധാകൃഷ്ണന്‍, എം. സിറാജുദീന്‍, നെജുമുദ്ദിന്‍ അഹമ്മദ്, കരിക്കോട് ജമീര്‍ലാല്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പി.പ്ലാസ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ.ബി. ശ്രീകാന്ത്, ആര്‍.എം.ഒ. ഡോ. സ്വാതി, ലോ സെക്രട്ടറി ആന്‍ഡ് ട്രഷറര്‍ ഹരീഷ് കുമാര്‍, നഴ്സിംഗ് സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.