നവീകരിച്ച പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തു

കണ്ണൂർ കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ലിവിംഗ് ലാബ് റെസിലിയന്‍സ് സെന്റര്‍, കുടുംബശ്രീ, പഞ്ചായത്ത് ലൈബ്രറി, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, ഹരിത കര്‍മ്മസേന എന്നിവയുടെ ഓഫീസുകള്‍ ഇനി മുതല്‍ ഇവിടെ പ്രവര്‍ത്തിക്കും. പുതിയ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഉപയോഗ്യ ശൂന്യമായ പഴയ കെട്ടിടമാണ് മറ്റ് ഓഫീസുകള്‍ക്ക് വിട്ടുനല്‍കിയത്.
കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, ജില്ലാ പഞ്ചായത്ത് അംഗം വി.ഗീത, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് വടശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ വി.സി രതീഷ്, ജിമ്മി അബ്രാഹം, ഷോജറ്റ് ജോണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രഞ്ജിത്ത് കമാല്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജി സന്തോഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സനില അനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് റെസിലിയന്‍സ് ഓഫീസര്‍ കെ നിധിന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.