രാമന്തളി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കർഷക ദിനാചരണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി കാലാവധി അവസാനിക്കുന്ന വേളയിൽ ഹരിത കേരള മിഷന്റെ നിർദേശാനുസരണം രാമന്തളി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ മരങ്ങൾ നട്ട് ഓർമ്മതുരുത്ത് ഒരുക്കി. കുരിശുമുക്ക് രാമന്തളി എം സി എഫ് പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ ഉദ്ഘാടനം ചെയ്തു.
'സൗഹൃദങ്ങൾ വളരട്ടെ മഹാവൃക്ഷമായി, ഒരുതൈ നടാം' ജനകീയ വൃക്ഷവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ ഓർമ്മതുരുത്ത് സംഘടിപ്പിച്ചത്. സ്ഥിരംസമിതി അംഗങ്ങളായ എ വി സുനിത, ബിന്ദു നീലകണ്ഠൻ, കെ പി ദിനേശൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി അരുൾ തുടങ്ങിയവർ പങ്കെടുത്തു.