വണ്ടിപ്പെരിയാർ മണൽ മുക്ക് സിഎസ്ഐ പള്ളി റോഡ് നിർമാണം പൂർത്തിയായി

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ ഇടുക്കി വണ്ടിപ്പെരിയാർ മണൽ മുക്ക് സിഎസ്ഐ പള്ളി റോഡ് വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.എം എൽ എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. പതിറ്റാണ്ടുകളായി തകർന്നു കിടന്ന റോഡിൻ്റെ 600 മീറ്റർ ആണ് പൂർത്തിയാക്കിയത്.
യിരിക്കുന്നത്.പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്കരിച്ചത് എന്ന് എംഎൽഎ പറഞ്ഞു. സിഎസ്ഐ ഈസ്റ്റ് കേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ. വി എസ് ഫ്രാൻസിസ് മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രിസിഡന്റ് ശ്രീരാമൻ, പഞ്ചായത്ത് അംഗം ജോർജ്, റവ. ടി ജെ ബിജോ, എസ് വർഗീസ് ജോർജ്, ടി ജോയി കുമാർ, ഇടവക വികാരി റവ. ഡോ. കെ ഡി ദേവസ്യ, കൗൺസിൽ ജില്ലാ സെക്രട്ടറി ജോൺ പോൾ, ഇടവക സെക്രട്ടറി സെൽവിൻ എസ് പി, വൈദികർ, ഇടവക അംഗങ്ങൾ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.