ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം: ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ചകളുടെ കോഴിക്കോട് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശില്‍പശാല മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം വിഷയാവതരണം നടത്തി.
ഡോ. അഭിലാഷ് ബാബു ചര്‍ച്ചയില്‍ ഉയര്‍ന്ന ആശയങ്ങളുടെ ക്രോഡീകരണം നടത്തി. ആര്‍ഡിഡി ആര്‍ രാജേഷ് കുമാര്‍, വിദ്യാകിരണം കോഓഡിനേറ്റര്‍ പ്രവീണ്‍ കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ യു കെ അബ്ദുല്‍ നാസര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സംഘടനാ പ്രതിനിധികള്‍, രക്ഷിതാക്കള്‍, യുവജനസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.