79-ാമത് സ്വാതന്ത്ര്യദിനം ജില്ലാതലഘോഷം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു

post

ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. ഓഗസ്റ്റ് 15 - ന് രാവിലെ 8:40-ന് വിക്രം മൈതാനിയിൽ ആരംഭിക്കുന്ന ചടങ്ങിൽ മന്ത്രി ദേശീയ പതാക ഉയർത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും.

പരേഡ് ചടങ്ങുകള്‍ക്കായി രാവിലെ 8.40-ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8.53-ന് ജില്ല പോലീസ് മേധാവിയും 8.55-ന് ജില്ല കളക്ടറും എത്തും. 8.58-ന് എത്തുന്ന മന്ത്രിയെ ഇരുവരും ചേര്‍ന്ന് സ്വീകരിക്കും. ഒമ്പത് മണിക്ക് മന്ത്രി എ കെ ശശീന്ദ്രൻ ദേശീയ പതാക ഉയര്‍ത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേര്‍ന്ന യോഗം വിലയിരുത്തി.

പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, എസ്പിസി തുടങ്ങിയ വിഭാഗങ്ങളുടെ പ്ലാറ്റൂണുകള്‍ അണിനിരക്കും. പരേഡിനു ശേഷം ജില്ലയിലെ മൂന്ന് സ്കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും. പരേഡുകളുടെ അന്തിമ ഡ്രസ്സ് റിഹേഴ്‌സല്‍ ഓഗസ്റ്റ് 13ന് വിക്രം മൈതാനിയിൽ നടക്കും.


യോഗത്തില്‍ എഡിഎം പി സുരേഷ്, പോലീസ്, പൊതുമരാമത്ത്, റവന്യൂ തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.