കെൽട്രോണിൽ ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

post

കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ പ്ലസ് ടു പാസായവർക്കുള്ള ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, എസ് എസ് എൽ സിക്കാർക്കുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തളിപ്പറമ്പ്, പയ്യന്നൂർ, ശ്രീകണ്ഠാപുരം, മയ്യിൽ, ധർമ്മശാല, ചെറുകുന്ന്, പഴയങ്ങാടി, പിലാത്തറ, പള്ളിക്കുന്ന്, കല്യാശ്ശേരി, ആലക്കോട്, കുറുമാത്തൂർ, കണ്ണാടിപ്പറമ്പ്, പുതിയതെരു എന്നിവിടങ്ങളിൽ ഓരോ ബാച്ചിലും 30 വീതം വിദ്യാർഥികൾക്കാണ് അവസരം. അവസാന തീയതി ആഗസ്റ്റ് 20. ഫോൺ: 9072592416, 9072592412