കണ്ണൂർ സർവകലാശാലയിൽ ഖാദി ഓണം മേള

post

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'എനിക്കും വേണം ഖാദി' ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ സർവകലാശാലയിൽ ഖാദി ഓണം മേള ആരംഭിച്ചു. വൈസ് ചാൻസിലർ കെ.കെ സാജു രജിസ്ട്രാർ ജോബി കെ ജോസിന് ആദ്യ വിൽപന നടത്തി മേള ഉദ്ഘാടനം ചെയ്തു. സെനറ്റ് അംഗം പി.ജെ സാജു, ലീന സുകുമാർ, എം ഗിരീഷ് കുമാർ, ലിജിന, ജയപ്രകാശൻ, എം സജീവൻ, എം ശ്രീജിത്ത്, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ വി ഷിബു, പ്രൊജക്ട് ഓഫീസർ ഷോളി ദേവസ്യ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ കെ.വി ഫാറൂഖ്, അസി. രജിസ്ട്രാർ കെ അനിൽ, ജൂനിയർ സൂപ്രണ്ട് മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു. മേള ആഗസ്റ്റ് 13 ന് സമാപിക്കും.