ശാസ്ത്ര ക്വിസ്: മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാമത്

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് മത്സരത്തിൽ മമ്പറം ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്വൈത് സുഷാജ്, ദിയ എന്നിവർ ഒന്നാം സ്ഥാനം നേടി.
മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂളിലെ ലെനിൻ, നന്ദന എന്നിവർക്കാണ് രണ്ടാം സ്ഥാനം. സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റർ സഫ്വാൻ ഷാൻ മത്സരം നിയന്ത്രിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ യുവജനക്ഷേമ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ സരിൻ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസിത, സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പ്രണിത എന്നിവർ സംസാരിച്ചു.