ബല്യപട്ടം ടൈൽസ് തൊഴിലാളികൾക്ക് ആഗസ്റ്റ് 31-നകം ബോണസ്

post

കണ്ണൂർ ജില്ലയിലെ ബലിയപട്ടം ടൈൽസ് ആൻഡ് ബിസിനസ് വെൻച്വേർസ് ലിമിറ്റഡിലെ തൊഴിലാളികളുടെ 2024-25 വർഷത്തെ ബോണസ് ആഗസ്റ്റ് 31നുളളിൽ വിതരണം ചെയ്യും. ജില്ലാ ലേബർ ഓഫീസർ എ.കെ ജയശ്രീയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. തൊഴിലാളികൾക്ക് ബോണസ് പ്രതിമാസം പരിധിവെച്ച് 7000 രൂപ 8.33 ശതമാനം കൊടുക്കാൻ ധാരണയായി. നാലര ശതമാനം വർധനവ് വരുത്തി എക്സ്ഗ്രേഷ്യയും നൽകും.

യോഗത്തിൽ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ടി. പ്രേമാനന്ദ്, കെ.വിജയൻ, സി.വി.ദീപക്, തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് യു. രവീന്ദ്രൻ, സി സന്തോഷ്‌കുമാർ, വി.പി ശശീന്ദ്രൻ, താവം ബാലകൃഷ്ണൻ, മൗവ്വനാൽ നാരായണൻ, പി സത്യൻ എന്നിവർ പങ്കെടുത്തു.