ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു

ജപ്പാനിലെ ഹിരോഷിമ-നാഗസാക്കി നഗരങ്ങളിലെ അണു-ബോംബ് സ്ഫോടനത്തിന്റെ 80-ാം വാര്‍ഷികത്തില്‍ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധകൂട്ടായ്മയും സംഘടിപ്പിച്ചു. കൊല്ലം പട്ടത്താനം വിമല ഹൃദയ സ്‌കൂളില്‍ നടന്ന ചടങ്ങ് ശ്രീനാരായണ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സി. അനിതാ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ.ആനി അധ്യക്ഷയായി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ്, വിദ്യാര്‍ഥികള്‍, ശിശു ക്ഷേമ സമിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.