കൊല്ലം ജില്ലയില്‍ 27 സ്ഥാപനങ്ങള്‍ക്ക് സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്

കൊല്ലം ജില്ലയില്‍ സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ് ലഭിച്ചത് 27 സ്ഥാപനങ്ങള്‍ക്ക്. സാക്ഷ്യപത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന്‍ നിര്‍വഹിച്ചു. സമ്പൂര്‍ണ്ണ ശുചിത്വംസാധ്യമാക്കാന്‍ ശുചിത്വപരിപാലന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളും കാര്യക്ഷമമായിപ്രവര്‍ത്തിക്കണമെന്ന് പറഞ്ഞു. ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി.നിര്‍മല്‍ കുമാര്‍ അധ്യക്ഷനായി.
ഗ്രാമപ്രദേശങ്ങളില്‍ ഒ.ഡി.എഫ് പ്ലസ് നിലവാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് ശുചിത്വ മിഷനാണ് സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ് നല്‍കുന്നത്. മികച്ചരീതിയില്‍ ശുചിത്വവും മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളും നടത്തുന്ന അഞ്ചോ അതില്‍ അധികമോ മുറികള്‍ വാടകയ്ക്ക്‌നല്‍കുന്ന സ്ഥാപനങ്ങളെയാണ് പരിഗണിച്ചത്.
സ്ഥാപനങ്ങളിലെ ഖര-ദ്രവ മാലിന്യസംസ്‌കരണം, ജൈവമാലിന്യ സംസ്‌കരണം, ഫിക്കല്‍സ്ലഡ്ജ്മാനേജ്മെന്റ്, വേസ്റ്റ്ബിന്നുകള്‍ സ്ഥാപിക്കല്‍, ശുചിത്വവുമായി ബന്ധപ്പെട്ട വിവരവിനിമയ-വിജ്ഞാനപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് മാര്‍ക്കിന് പരിഗണിച്ചത്.
ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷാനവാസ്, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ സെക്രട്ടറി സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.