ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാം

ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ അവസരം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഭക്ഷ്യപരിശോധനാ ലബോറട്ടറി വാഹനത്തിന്റെ ഈ മാസത്തെ പര്യടനം തൊടുപുഴയില്‍ നിന്ന് ആരംഭിച്ചു. ആഗസ്റ്റ് എട്ട് വരെ തൊടുപുഴ, 11 മുതല്‍ 16 വരെ ഇടുക്കി, 18 മുതല്‍ 23 വരെ ദേവികുളം, 25 മുതല്‍ 30 പീരുമേട് എന്നിവിടങ്ങളില്‍ ലബോറട്ടറി വാഹനം പര്യടനം നടത്തും. ഫോണ്‍: 04862 220066.