അൻപതിന്റെ നിറവിൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്

ജൂബിലി ആഘോഷങ്ങളുടെ യൂണിറ്റ്തല ഉദ്ഘാടനം കെ.വി. സുമേഷ് എം എൽ എ നിർവഹിച്ചു
പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്, സിൽക്കിന്റെ ഒരു വർഷം നീളുന്ന സുവർണ്ണ ജുബിലി ആഘോഷങ്ങളുടെ യൂണിറ്റ്തല ഉദ്ഘാടനം കണ്ണൂർ അഴീക്കൽ യൂണിറ്റിൽ കെ.വി സുമേഷ് എം എൽ എ നിർവ്വഹിച്ചു. പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തന രീതി പൊതുമേഖലാ സ്ഥാപനങ്ങൾ സ്വീകരിക്കണമെന്ന് എം എൽ എ പറഞ്ഞു. പ്രാദേശിക തൊഴിവസരങ്ങൾ സൃഷ്ടിക്കേണ്ടത് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും എംഎൽഎ പറഞ്ഞു. സിൽക്ക് ചെയർമാൻ അഡ്വ. മുഹമ്മദ് ഇക്ബാൽ അധ്യക്ഷനായി. സുവർണ്ണ ജൂബിലി വർഷത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ്, ഉഡുപ്പിഷിപ്പ്യാർഡ്, എന്നിവരുമായി ചേർന്ന് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുമെന്ന് സിൽക്ക് ചെയർമാൻ അറിയിച്ചു. സിൽക്കിന് അഴീക്കലിന് പുറമെ ബേപ്പൂർ, ഒറ്റപ്പാലം തുറവൂർ, ചേർത്തല എന്നിവിടങ്ങളിൽ യൂണിറ്റുകളുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. അജീഷ്, സിൽക്ക് മാനേജിംഗ് ഡയറക്ടർ ടി.ജി. ഉല്ലാസ് കുമാർ, കൈത്തറി വികസന ബോർഡ് ഡയറക്ടർ ജോയി കൊന്നക്കൽ, സിൽക്ക് സി.ഐ.ടി.യു. പ്രസിഡൻ്റ് വി. ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.കെ. ഷബിന, സി.വി. വിജയശ്രീ, ഡിജിഎം അബ്ദുൾ കരീം, വിജേഷ് വി.ജയരാജ്, പി.എസ്. പ്രശോഭ്, എം. സാജിദ്, കെ.വി. പ്രസൂൺ, കുമ്മൻ ശേഖരൻ, എം. ജിനു പോൾ, കെ.പ്രകാശൻ, യൂണിറ്റ് ഇൻ ചാർജ് എൻ.പി.ജയേഷ് ആനന്ദ് എന്നിവർ സംസാരിച്ചു.