പാചക ഉപകരണങ്ങൾ വിതരണം ചെയ്തു

post

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകൾക്ക് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാചക ഉപകരണങ്ങൾ നൽകി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. സ്‌കൂളുകളിൽ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം തയാറാക്കുന്നതിനാവശ്യമായ മിക്‌സി, ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ ഉൾപ്പടെ 14 ഇനം ഉപകരണങ്ങളാണ് നൽകിയത്. വൈസ് പ്രസിഡന്റ് റാഹേൽ, സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ, ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, പന്തളം എഇഒ സജീവ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.