തെക്കേക്കരയിൽ ജനകീയശുചീകരണ പരിപാടി ആരംഭിച്ചു

post

പൊതുയിടങ്ങള്‍ ജനപങ്കാളിത്തത്തോടെ ശുചിയാക്കുന്ന ജനകീയശുചീകരണ പരിപാടിയുടെ പത്തനംതിട്ട പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം മങ്കുഴി ജംഗ്ഷനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. എല്ലാ മാസവും മൂന്നാമത്തെ ശനി പൊതുസ്ഥലങ്ങളും മൂന്നാമത്തെ വെളളി സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വൃത്തിയാക്കും.  സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി. പി. വിദ്യാധരപണിക്കര്‍, അംഗം അംബിക ദേവരാജന്‍, സെക്രട്ടറി സി. എസ്. കൃഷ്ണകുമാര്‍, സിഡിഎസ് അംഗം സരസ്വതിയമ്മ, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി തട്ട മങ്കുഴി ജംഗ്ഷന്‍ പൊതുജനപങ്കാളിത്തത്തോടെ ശുചിയാക്കി.