വാവ്ബലി തർപണം: നദികളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം

ശക്തമായ മഴ തുടരുന്നതിനാൽ കർക്കിട വാവ്ബലി തർപ്പണത്തിനായി പമ്പ, മണിമല, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ അച്ചൻകോവിലാറ്റിൽ കല്ലേലി ഭാഗത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിവിധ വകുപ്പുകളോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.