ദേവികുളം ആര്‍ഡിഓഫീസിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി

post

ഇടുക്കി ദേവികുളം ആര്‍ഡിഓഫീസിന് റവന്യ വകുപ്പ് മന്ത്രി കെ. രാജന്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി. ഇടുക്കി ജില്ലയില്‍ റവന്യൂ വകുപ്പില്‍ ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയ ഓഫീസിലെ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. സബ് കളക്ടര്‍ വി എം ജയകൃഷ്ണന്റെയും മറ്റ് ജീവനക്കാരുടെയും ഒറ്റ മനസോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.