പോഷകാഹാര വിതരണത്തിനായി പോഷണം പദ്ധതി

എറണാകുളം : ലോക്ഡൗണ്‍ കാലയളവില്‍ പോഷകാഹാര വിതരണത്തിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പോഷണം പദ്ധതി വിപുലീകരിക്കുകയാണ്.കോവിഡ് പ്രതിരോധ രംഗത്ത് അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉച്ചയ്ക്കും രാത്രിയിലും സൗജന്യമായി ഭക്ഷണം നല്‍കുന്നതിന് സ്വിഗി ഓണ്‍ലൈന്‍ ശ്യംഖലയുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്, ഐ.എം.എ, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണവും അത്താഴവും പദ്ധതിയില്‍ വിതരണം ചെയ്യും. ഒരുനേരം ആയിരം ഭക്ഷണപായ്ക്കറ്റുകളാണ് വിതരണത്തിനായി എത്തിക്കുന്നത്.